ആര്‍.ബി. ശ്രീകുമാര്‍
അന്വേഷണ റിപ്പോര്‍ട്ട് എന്നതിനേക്കാള്‍ അക്രമികള്‍ക്ക് ഒരു വെള്ളപൂശല്‍ റിപ്പോര്‍ട്ട് എന്ന വിശേഷണമാവും ഇന്നു പുറത്തിറങ്ങിയ നാനാവതി കമീഷന്‍ റിപ്പോര്‍ട്ടിന് യോജിക്കുക. ഇത് അപക്വവും പക്ഷപാതപരവും അപര്യാപ്തവുമായ ഒരു രാഷ്ട്രീയ പ്രേരിത റിപ്പോര്‍ട്ടാണ്. മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥയായി മാത്രമേ ഇതിനെ കാണാനാവു. അതിക്രമങ്ങള്‍ക്ക് വഴിമരുന്നിട്ട, അത് ആളിക്കത്തിച്ച മോഡിയുടെയും കൂട്ടരുടെയും നീചകൃത്യങ്ങളെ മൂടിവെക്കുകയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞാന്‍ നടത്തുന്നത് കണ്ണടച്ചുള്ള വിമര്‍ശമല്ല, മറിച്ച് വസ്തുതാപരമായ വിശകലനമാണ്.
നാനാവതി കമീഷനു മുന്നില്‍ നാലു സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച ഭരണഘടനയോട് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനാണ് ഞാന്‍. ഒരു കീറക്കടലാസില്‍ എഴുതിക്കൊടുക്കുന്ന വിവരങ്ങള്‍ പോലും വിശകലനം ചെയ്യാനും സത്യാവസ്ഥ തേടാനുമുള്ള ബാധ്യത അന്വേഷണ
കമീഷനുകള്‍ക്കുണ്ട്. വംശഹത്യ (ഗുജറാത്തില്‍ നടന്ന അതിക്രമങ്ങളെ ഹിന്ദു^മുസ്ലിം ലഹള എന്ന് വിളിക്കുന്നത് ചരിത്രത്തോടും മാനവരാശിയോടും നടത്തുന്ന പെരുങ്കള്ളമാവും) നടന്ന സംസ്ഥാനത്തെ ഇന്റലിജന്‍സിന്റെ ചുമതല വഹിച്ചിരുന്ന സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്റെ സത്യവാങ്മൂലങ്ങള്‍ക്ക് അതിന്റേതായ ഗൌരവമുണ്ട്. കലാപത്തിനിടയാക്കിയ സാഹചര്യങ്ങളും അതില്‍ ഭരണകൂടത്തിലെ ഉന്നതരും വഹിച്ച പങ്കുകളും സംബന്ധിച്ച നിരവധി കാര്യങ്ങളാണ് തെളിവുസഹിതം കമീഷനു മുന്നില്‍ സമര്‍പ്പിച്ചത്.
കമീഷനു മുന്നില്‍ സത്യം പറഞ്ഞാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഗവ. പ്ലീഡര്‍ അരവിന്ദ് പാണ്ഡ്യയും (അരവിന്ദ് പാണ്ഡ്യയുടെ വിഷം ചീറ്റലുകള്‍ 'തെഹല്‍ക' രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ പുറത്തുവിട്ടതാണ് ) ഹോം സെക്രട്ടറി മുര്‍മുവും എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അവരുടെ സംഭാഷണങ്ങള്‍ പോലും റിക്കാര്‍ഡ് ചെയ്ത് കമീഷനു മുന്നില്‍ ഞാന്‍ സമര്‍പ്പിച്ചിരുന്നു. ഇവ പരിശോധിക്കേണ്ട ബാധ്യത കമീഷനുണ്ടായിരുന്നു. ഞാന്‍ സമര്‍പ്പിച്ചത് കള്ള സത്യവാങ്മൂലമായിരുന്നെങ്കില്‍ എന്നെ ശിക്ഷിക്കാന്‍
ശിപാര്‍ശ ചെയ്യുകയും വേണമായിരുന്നു. ഇതിനു പകരം നിയമവാഴ്ചയെ തകിടം മറിച്ച് ഭരണഘടനയെ കീറിയെറിഞ്ഞ് സ്വന്തം ജനതക്കെതിരെ കലാപമഴിച്ചുവിട്ട, സ്്ത്രീകളെയും കുഞ്ഞുങ്ങളെയും അറുകൊല ചെയ്ത, ജീവനോടെ ചുട്ടെരിച്ച ഭീകരരെ വിശുദ്ധരെന്ന് പ്രഖ്യാപിക്കുകയാണ് ഈ കമീഷന്‍ ചെയ്തിരിക്കുന്നത്.
സി.ബി.ഐ മുന്‍ഡയറക്ടര്‍ ഡോ. രാഘവന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ സംഘത്തെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ തിരക്കിട്ട് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഒരു പാട്
സംശയങ്ങള്‍ക്കിട നല്‍കുന്നു. രാജ്യത്ത് മതേതരത്വവും നിയമവാഴ്ചയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഓരോ പൌരനെയും ഈ റിപ്പോര്‍ട്ട് നിരാശപ്പെടുത്തുന്നുണ്ട്.
നാനാവതി കമീഷന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പാളിച്ചകളുണ്ടായിരുന്നു. സ്വാതന്ത്യ്രപോരാളികളെ ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കുരുതി നടത്തിയത് അന്വേഷിച്ച വെള്ളക്കാരന്റെ ഹണ്ടര്‍ കമീഷന്‍ കുറ്റക്കാരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും തരം താഴ്ത്താനും ശിപാര്‍ശചെയ്തിരുന്നു. അത്രപോലും നെറിവില്ലാത്ത അന്വേഷണമാണ് സ്വതന്ത്ര ജനാധിപത്യ മതേതര ഭാരതത്തില്‍ ഒരു ന്യായാധിപന്റെ കീഴില്‍ നടന്നത് എന്നത് ഒരേ സമയം ലജ്ജാകരവും ആപത് സൂചകവുമാണ്. ഇത് ഇന്ത്യന്‍ ജനതക്ക് ഒരു വിധത്തിലും സഹായകമാവില്ല , മറിച്ച് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ അരക്ഷിതാവസ്ഥയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് അവിശ്വാസവും വളര്‍ത്താനേ ഇത് വഴിവെക്കൂ. ഈ റിപ്പോര്‍ട്ട് മോഡിയെ സന്തുഷ്ടനാക്കിയിട്ടുണ്ട്. ബി.ജെ.പിയും വലിയ വായില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കണമെന്ന് അവര്‍ വാദിക്കുന്ന ഒരു ജനസമൂഹത്ത പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണല്ലോ ഇത്. ഈ റിപ്പോര്‍ട്ട് കണ്ട് മോഡിക്കൂട്ടത്തെപ്പോലെ തന്നെ ആഹ്ലാദിക്കുന്ന ഒരു വിഭാഗം കൂടിയുണ്ട്. അസ്വസ്ഥമായ മുസ്ലിം മനസ്സുകളെ ചൂഷണം ചെയ്ത് ഭീകരവാദത്തിന്റെ കാലാളുകളാക്കാന്‍ ഗൂഢാലോചന
ചെയ്യുന്ന നീചശക്തികള്‍. അല്ലെങ്കില്‍ തന്നെ രാജ്യത്ത് ചോരപ്പുഴയൊഴുക്കി അസ്ഥിരത വളര്‍ത്തി ലാഭം കൊയ്യുന്നതില്‍ ഇരു കൂട്ടര്‍ക്കും ഒരേ മനസ്സാണെന്ന് ആര്‍ക്കാണ് അറിയാത്തത്!
ആര്‍.ബി. ശ്രീകുമാര്‍ ഗുജറാത്ത് മുന്‍ ഡി.ജി.പിയാണ്.
Friday, September 26, 2008
നാനാവതിയേക്കാള്‍ ഭേദം ഹണ്ടര്‍
പോസ്റ്റ് ചെയ്തത്
Countercurrents
at
2:49 AM
Subscribe to:
Post Comments (Atom)

1 പിന്മൊഴികള്‍:
സി.ബി.ഐ മുന്‍ഡയറക്ടര്‍ ഡോ. രാഘവന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ സംഘത്തെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ തിരക്കിട്ട് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഒരു പാട്
സംശയങ്ങള്‍ക്കിട നല്‍കുന്നു. രാജ്യത്ത് മതേതരത്വവും നിയമവാഴ്ചയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഓരോ പൌരനെയും ഈ റിപ്പോര്‍ട്ട് നിരാശപ്പെടുത്തുന്നുണ്ട്.
Post a Comment