കാണ്‍പൂരില്‍ ബോംബ് നിര്‍മാണത്തിനിടെ രണ്ട് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. സംഭവമുണ്ടായ കെട്ടിടത്തില്‍ വന്‍തോതില്‍ സ് ഫോടക ശേഖരവും ഉണ്ടായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാവില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഘപരിവാര്‍ ബോംബ് നിര്‍മിക്കുന്ന വാര്‍ത്തകള്‍ ഇത്തരം അപകടങ്ങളെത്തുടര്‍ന്ന് പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ നന്ദദ്, തമിഴ് നാട്ടിലെ തെങ്കാശി എന്നിവ ഇവയില്‍ ചിലതുമാത്രം. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ് ഫോടനങ്ങളുണ്ടാകുമ്പോള്‍ യാതൊരു അന് വേഷണവുമില്ലാതെ അതിന്റെ പിന്നില്‍ മുസ്ലിം ഭീകര സംഘടനകളാണെന്ന പ്രഖ്യാപനങ്ങള്‍ അന് വേഷണ ഏജന്‍സികള്‍ നടത്തുകയാണ്. മറ്റൊരു സാധ്യതയെക്കുറിച്ച് അന് വേഷിക്കുവാന്‍ പോലും ഏജന്‍സികള്‍ തയാറാകുന്നില്ല. അന് വേഷണ ഏജന്‍സികളുടെ ഈ നിലപാടിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് തെഹല്‍ക്കയ്ക്കനുവദിച്ച അഭിമുഖത്തില്‍ ചോദ്യം ചെയ്തിരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും ബോംബുണ്ടാക്കാന്നുവെന്നതിന് തെളിവുനല്‍കാനാവുമെന്ന് ദിഗ് വിജയ് സിങ് പറഞ്ഞിരുന്നു.ബി.ജെ.പിക്ക് ക്ഷീണമുണ്ടാകുമ്പോളാണ് സ് ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയെ ശരിവച്ചുകൊണ്ടാണ് ഇപ്പോള്‍ കാണ്‍പൂരില്‍ സ്ഫോടനമുണ്ടായിരിക്കുന്നത്. അന് വേഷണ ഏജന്‍സികള്‍ ബോംബിന്റെ ഹിന്ദുത്വ സാധ്യതയെക്കുറിച്ച് ഇനിയെങ്കിലും അന് വേഷണം നടത്തുമോ?
ഈ ലേഖനങ്ങള്‍കൂടി വായിക്കുക
Bomb Makers Of Hindutva Die In Explosion
By Subhash Gatade
I Have Evidence Of RSS And VHP
Making Bombs:Digvijay Singh
Hindutva —Terrorism's New Signature
By Subhash Gatade
Saffron Terror
By Subhash Gatade
Terrorism's 'Tenkasi' Moment
By Subhash Gatade
Monday, August 25, 2008
ബോംബ് നിര്‍മാണത്തിനിടെ ബജരംഗ് ദള്‍ പ്രവര്‍ത്തര്‍ മരിച്ചു
പോസ്റ്റ് ചെയ്തത്
Countercurrents
at
9:40 AM
Subscribe to:
Post Comments (Atom)

2 പിന്മൊഴികള്‍:
കാണ്‍പൂരില്‍ ബോംബ് നിര്‍മാണത്തിനിടെ രണ്ട് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. സംഭവമുണ്ടായ കെട്ടിടത്തില്‍ വന്‍തോതില്‍ സ് ഫോടക ശേഖരവും ഉണ്ടായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാവില്ല.
എന്നാലും തീവ്രവാദത്തിന്റെ കാര്യത്തില്‍ ഉപ്പോളം വരുമോ ഉപ്പിലിട്ടതു! അവരാലായതു അവരും ചെയ്യട്ടെ, എന്നിട്ട് എത്രയും വേഗം ഇതങ്ങു നശിപ്പിക്കട്ടെ - അപ്പോള്‍ സമാധാനമായിക്കോളും എല്ലാവര്‍ക്കും!
Post a Comment