മുജീബുര്‍റഹ്‌മാന് കിനാലൂര്
നമ്മുടെ കാലത്തെ ഏറ്റവും വലിയ അധികാരശക്തി രാഷ്‌ട്രീയമോ ഭരണകൂടമോ അതിന്റെ മര്‍ദനോപകരണങ്ങളോ അല്ല; മാധ്യമങ്ങളാണ്. മാധ്യമങ്ങളാണ് എല്ലാ സാംസ്‌കാരിക വ്യവഹാരങ്ങളുടെയും അര്‍ഥവും നിര്‍വചനങ്ങളും നിശ്ചയിക്കുന്നത്. പദാവലികള്‍ക്കും ചിഹ്നങ്ങള്‍ക്കും കൃത്യമായ അര്‍ഥങ്ങള്‍ നിര്‍മിക്കുകയും പൊതുബോധത്തില്‍ അത് അടിച്ചേല്‌പിക്കുകയും സമൂഹത്തിന്റെ വിചാരഘടനയെയും ആശയരൂപീകരണത്തെയും ധാരണകളെയും ഉത്‌പാദിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രശക്തി ഇന്ന് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ നിര്‍മിച്ചുവെച്ച സമവാക്യങ്ങളും മുന്‍വിധികളുമാണ് ലോകത്ത് അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ സംഭവവികാസങ്ങളുടെയും സ്ഥാനവും ഗതിയും രാഷ്‌ട്രീയവും തീര്‍ച്ചപ്പെടുത്തുന്നത്.ലോകത്ത് `ഇസ്‌ലാമോഫോബിയ' ഒരു പ്രതിഭാസമായി സാര്‍വത്രികമായി വളര്‍ത്തിയതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് പലതവണ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്‌ലാം എന്താണോ അതിന് നേര്‍വിപരീതമായ ഒരു പ്രതിച്‌ഛായ ലോകത്തുടനീളം ഇസ്‌ലാമിനു കല്‌പിച്ചു നല്‌കിയതില്‍ മാധ്യമങ്ങള്‍ നിര്‍വഹിച്ച കുറ്റകരമായ പങ്ക് പഠനവിധേയമാക്കിയ എഡ്വേര്‍ഡ് സെയ്‌ദിനെ പോലുള്ള എഴുത്തുകാര്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമിടയില്‍ മാരകമായ ഇസ്‌ലാംവിരുദ്ധത കടന്നുവരുന്നതിന്റെ ഉദാഹരണങ്ങള്‍ വേണ്ടത്ര വരച്ചുകാട്ടിയിട്ടുണ്ട്. അന്താരാഷ്‌ട്ര നിലവാരമുള്ള ഏതാണ്ട് മുഴുവന്‍ പത്ര, ദൃശ്യ, ഇലക്‌ട്രോണിക് മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും ലോകത്ത് ഇസ്‌ലാം ഭീതിയുടെ പൊതു അന്തരീക്ഷം സൃഷ്‌ടിക്കുന്നതില്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഒരേ രീതിയും പ്രവണതയും അവ പങ്കിടുന്നു.
മുസ്‌ലിം,ഭീകരത,മാധ്യമങ്ങള്‍
മുസ്‌ലിംകളെ സംബന്ധിച്ചു നിര്‍മിച്ച വാര്‍പ്പുമാതൃകകളില്‍ ഏറ്റവും പ്രചാരപ്പെട്ടതാണ് `ഭീകരവാദി' എന്ന സംജ്ഞ. രസകരമായ വസ്‌തുത, ടെററിസ്റ്റ് എന്ന പദം ഭീകരപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മറ്റൊരു സമുദായത്തിനും നല്‌കപ്പെടുന്നില്ലെന്നതാണ്. `ഭീകരത', `ഭീകരവാദി' തുടങ്ങിയ പദങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ തന്നെ അതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പൊതുബോധം മാത്രമാണുള്ളത്. ഭീകരവാദി സമം മുസ്‌ലിം എന്ന സമവാക്യം ആഗോളവ്യാപകമായി മാധ്യമങ്ങള്‍ അടിച്ചേല്‌പിച്ചു കഴിഞ്ഞിട്ടുണ്ട്. ടെററിസത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും പശ്ചാത്തലചിത്രമായി നല്‌കാറുള്ളത് താടിയും തലപ്പാവുമുള്ള ഒരു ടിപ്പിക്കല്‍ മുസ്‌ലിമിന്റേതായിരിക്കും. ടി വിയിലും പത്രങ്ങളിലുമൊക്കെ ഇതാണ് അവസ്ഥ.ഈ വാര്‍ത്തകള്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മറഞ്ഞാലും ആ ചിത്രം കൊത്തിവെച്ച പോലെ മായാതെ കിടക്കും. പിന്നീട്, ടെററിസം എന്ന ശബ്‌ദം കേള്‍ക്കുമ്പോഴേക്കും ആ ചിത്രം മനസ്സുകളില്‍ തെളിഞ്ഞുവരും. ഇത്തരത്തിലുള്ള വാര്‍പ്പുമാതൃകകള്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും അന്വേഷണ വിഭാഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും നിലപാടുകളെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് പറയേണ്ടതില്ല. `ഭീകരത' എന്നു കേള്‍ക്കുമ്പോഴേക്കും ഉറക്കത്തിലും ഞെട്ടിയുണര്‍ന്ന് അതിന് ക്ഷമാപണം നടത്തിക്കൊണ്ട് ഇസ്‌ലാം ഭീകരതക്കെതിരാണെന്ന് പ്രസ്‌താവനയും ഫത്‌വയും നല്‌കേണ്ട ഗതികേടിലാണ് മുസ്‌ലിംലോകം ഇന്നുള്ളത്. പ്രമുഖ പണ്ഡിതനായ അക്‌ബര്‍ എസ് അഹ്‌മദ് ചൂണ്ടിക്കാട്ടിയ പോലെ, മുസ്‌ലിം തീവ്രവാദികള്‍ക്കെതിരിലുള്ള മാധ്യമങ്ങളുടെ ആക്രമണം പെട്ടെന്നു തന്നെ മൊത്തം മുസ്‌ലിംകള്‍ക്കെതിരായി തിരിയുന്നു. മാധ്യമബോധത്തിനകത്ത് കൃത്യമായ വിരേചനം സാധ്യമാകാത്ത വിധം ആ രണ്ട് പ്രതിച്‌ഛായകളും കലര്‍ന്നുചേര്‍ന്നിരിക്കുന്നുവെന്നു സാരം.
ജിഹാദും ജിഹാദികളും
മാധ്യമങ്ങള്‍ തെറ്റായി നിരന്തരം പ്രയോഗിക്കുന്ന സംജ്ഞകളാണിത്. ജിഹാദ് എന്നാല്‍ യുദ്ധമല്ലെന്നും ഹിംസാത്മകമായ ആക്രമണം യാതൊരു കാരണവശാലും ഈ വിശുദ്ധ സംജ്ഞയുടെ വിവക്ഷയില്‍ വരുന്നില്ലെന്നും ആയിരം തവണ വ്യക്തമാക്കപ്പെട്ടതാണ്. എന്നിട്ടും ഭീകരവാദികള്‍ എന്നര്‍ഥത്തില്‍ `ജിഹാദികള്‍' എന്നു തന്നെ മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇത് കൈപ്പിഴയാണെന്നു കരുതാനാവില്ല. മറിച്ച്, ഇസ്‌ലാം ഒരു ഹിംസാത്മക മതമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതിനുവേണ്ടി തന്നെയാണ് മാധ്യമാധിപന്മാര്‍ ബോധപൂര്‍വം ജിഹാദികള്‍ എന്ന വാക്ക് terrorist എന്നതിനു പര്യായമായി ഉപയോഗിച്ചുവരുന്നത്. ഏജന്‍സികളുടെയും ദേശീയ പത്രമാധ്യമങ്ങളുടെയും വാര്‍ത്തകളില്‍ ഈ പദങ്ങള്‍ പര്യായങ്ങളായി ഉപയോഗിക്കുന്നതിന് ധാരാളം തെളിവുകളുണ്ട്. `മതമൗലികവാദി' എന്ന പദവും നിഷേധാത്മകമായ അര്‍ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. അതും മുസ്‌ലിംകള്‍ക്കെതിരില്‍ തന്നെ. മുസ്‌ലിം സംഘടനകളെയും പ്രസ്ഥാനങ്ങളെയും `ഫണ്ടമെന്റലിസ്റ്റ്' എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ വി എച്ച് പിയെയോ പ്രവീണ്‍ തൊഗാഡിയയെയോ അങ്ങനെ ഒരിക്കലും വിശേഷിപ്പിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.ഇന്ത്യന്‍ അനുഭവങ്ങള്‍`ഇസ്‌ലാം ഭീകരത' എന്ന മിത്ത് ലോകവ്യാപകമായി നിലനിര്‍ത്തുന്നതില്‍ അമേരിക്കന്‍ കേന്ദ്രിത പാശ്ചാത്യലോബികളും സയണിസ്റ്റുകളുമൊക്കെയാണ് ചരടു വലിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ ആ ഉത്തരവാദിത്വം നിറവേറ്റുന്നത് ഹിന്ദുത്വ ഫാസിസ്റ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്.
ഹിന്ദുത്വ ശക്തികളും ഇന്ത്യന്‍ മാധ്യമങ്ങളും തമ്മിലുള്ള അവിഹിതബന്ധം തുറന്നുകാട്ടുന്ന ശ്രദ്ധേയമായ ഒരു കൃതിയാണ്, പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി ബി റാവത്തിന്റെ പത്രവും മുന്‍വിധികളും. തൊണ്ണൂറുകളുടെ മധ്യത്തില്‍ രാജ്യത്ത് ഹിന്ദുതീവ്രവാദം ശക്തിപ്പെടുത്തുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ വിശിഷ്യാ ഹിന്ദി പത്രങ്ങളും ചാനലുകളും വഹിച്ച പങ്ക്, അക്കാലത്ത് അവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട എഡിറ്റോറിയലുകളും എഡിറ്റ് പേജ് ലേഖനങ്ങളും കത്തുകളും മറ്റും അപഗ്രഥിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു. രാമജന്മഭൂമി പ്രശ്‌നം കത്തിച്ചു പിടിക്കുന്നതിലും മണ്ഡല്‍ സമരം മുസ്‌ലിം- ന്യൂനപക്ഷ വിരുദ്ധ മുന്നേറ്റത്തിന് ചാലകമാക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച ഉത്സാഹം ചില്ലറയല്ല. ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് ബി ജെ പിയുടെ വക്താക്കളായി മാറിയതിന്റെയും അവര്‍ക്ക് പില്‍ക്കാലത്ത് രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രിപദവും വരെ പ്രത്യുപകാരമായി നല്‌കപ്പെട്ടതിന്റെയും ഉദാഹരണങ്ങളും റാവത്ത് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് മുസ്‌ലിം വിരുദ്ധ രാഷ്‌ട്രീയവും പൊതുബോധവും ഉയര്‍ത്തുന്നതില്‍ പ്രമുഖ ഹിന്ദി പത്രങ്ങളായ ദൈനിക് ജാഗരണ്‍, പഞ്ചാബ് കേസരി, ഹിന്ദുസ്ഥാന്‍, അമര്‍ ഉജാല, ജന്‍സത്ത, രാഷ്‌ട്രീയസഹാറ, നയീദുന്‍യാ, നവഭാരത്, ആജ്, ജന്‍മോര്‍ച്ച, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയവ ഏറിയും കുറഞ്ഞുമുള്ള പങ്കുവഹിച്ചെന്ന് കണ്ടെത്തുന്ന റാവത്ത്, ഈ പത്രങ്ങള്‍ സ്ഥിരമായി വായിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളില്‍ മുസ്‌ലിംകളെ സംബന്ധിച്ച് ശത്രുതാപരമായ മനോഭാവം വളര്‍ന്നില്ലെങ്കിലേ അതിശയിക്കാനുള്ളൂവെന്നും അവരുടെ നിലപാടുകള്‍ വര്‍ഗീയവത്‌കരിക്കപ്പെടുക സ്വാഭാവികമാണെന്നും അടിവരയിടുന്നു.
ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം നടന്ന വര്‍ഗീയ കലാപങ്ങളെക്കുറിച്ച് പഠിക്കുന്ന കമ്യൂണല്‍ റയട്ട്‌സ് ഇന്‍ ഇന്ത്യ എന്ന അസ്‌ഗറലി എഞ്ചിനീയറുടെ വിഖ്യാത ഗ്രന്ഥത്തില്‍, `മീഡിയ ആന്റ് മൈനോറിറ്റീസ്' എന്ന ഒരധ്യായം തന്നെ ചേര്‍ത്തിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ ലക്ഷക്കണക്കിന് വായനക്കാരുള്ളതും ശിവസേനയുടെ മുഖപത്രവുമായ `സാംന', മുസ്‌ലിം വിരുദ്ധ ഇമേജ് സൃഷ്‌ടിക്കുന്നതിന്റെ അപായം അദ്ദേഹം അക്കമിട്ടു നിരത്തുന്നുണ്ട്. ബോംബെയിലടക്കം മഹാരാഷ്‌ട്രയില്‍ നടന്ന നിരവധി കലാപങ്ങളിലേക്ക് നയിച്ച പല സംഭവങ്ങളുടെയും പിന്നില്‍ `സാംന'യുടെ നിറം പിടിപ്പിച്ച കഥകളായിരുന്നു. രാഷ്‌ട്രീയാധികാരികളും പോലീസ്- ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും `സാംന' സ്ഥിരമായി വായിച്ചുകൊണ്ടിരിെക്ക, അവരുടെ ബോധമണ്ഡലവും നയങ്ങളും വര്‍ഗീയവത്‌കരിക്കപ്പെടുന്നതില്‍ അതിശയിക്കാനില്ലെന്ന് അസ്‌ഗറലി എഞ്ചിനീയര്‍ എഴുതുകയുണ്ടായി.
ഭീകരത, ലശ്‌കര്‍, പാകിസ്‌താന്
രാജ്യത്തെവിടെയെങ്കിലും, ആരില്‍ നിന്നെങ്കിലും ആര്‍ ഡി എക്‌സോ മറ്റു സ്‌ഫോടന വസ്‌തുക്കളോ പിടികൂടിയാല്‍, യാതൊരു തെളിവുമില്ലാതെ അധികാരികള്‍ പത്രസമ്മേളനം നടത്തി അതിന്റെ ഉത്തരവാദിത്വം പാകിസ്‌താന്‍ കേന്ദ്രീകരിച്ചുള്ള ലശ്‌കര്‍ ഭീകരവാദികളില്‍ ചുമത്തും. നൂറുകണക്കിനു സംഭവങ്ങള്‍ തെളിവുദ്ധരിക്കാന്‍ സാധിക്കും. ഇനി അധികാരികള്‍ അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് അങ്ങനെ എഴുതാന്‍ ആരുടെയും സമ്മതമൊന്നും വേണ്ട. പോലീസ് വെടിവെപ്പിന്, ഏറ്റുമുട്ടല്‍ എന്ന് പേരിടുന്നത് മറ്റൊരു രീതിയാണ്. `പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ മരിച്ചു' തുടങ്ങിയ വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ചുചെന്നാല്‍ പലപ്പോഴും അമ്പരന്നുപോകും. പോലീസ് വെടിവെച്ചിട്ടവരെയാണ് `ഏറ്റുമുട്ടലില്‍' മരിച്ചവരെന്ന് വിശേഷിപ്പിക്കുന്നത്. അബദ്ധത്തില്‍ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടവരും വെടിവെപ്പില്‍ മരിച്ചവരുമൊക്കെ മുസ്‌ലിംകളാണെങ്കില്‍ അവര്‍ പാകിസ്‌താന്‍ ബന്ധമുള്ളവരാണെന്നതില്‍ പോലീസിനോ പത്രക്കാര്‍ക്കോ അശേഷം സംശയമുണ്ടാകാറില്ല! ഇനി പോലീസും മാധ്യമങ്ങളും ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം ആരിലും ചുമത്തിയിട്ടില്ലെങ്കില്‍ കൂടി, പൊതുസമൂഹത്തിന്റെ മനസ്സില്‍ `ഭീകരവാദി' എന്ന പദപ്രയോഗത്തിലൂടെ തന്നെ പ്രതി മുസ്‌ലിം ഭീകരനാണെന്ന മുന്‍വിധി വളര്‍ത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
പലപ്പോഴും അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടി ബോധപൂര്‍വം, ഹിന്ദുത്വശക്തികള്‍ ഭീകരാക്രമണ സംഭവങ്ങള്‍ക്കുടനെ പാകിസ്‌താനെയോ ലശ്‌കര്‍ പോലുള്ള സംഘടനകളെയോ പ്രതിചേര്‍ത്ത് പ്രസ്‌താവന ഇറക്കുക പതിവാണ്. ഗോധ്ര സംഭവം നടന്ന ഉടനെ അദ്വാനിയും നരേന്ദ്രമോഡിയുമടക്കമുള്ളവര്‍, സംഭവം ആസൂത്രണം ചെയ്‌തത് പാകിസ്‌താന്‍ ഭീകരന്മാരാണെന്നാണ് പ്രാഥമികമായി പ്രതികരിച്ചത്. ആദ്യഘട്ട അന്വേഷണങ്ങളൊക്കെ ഈ വഴിക്ക് തിരിയാന്‍ അതു കാരണമായി. ഗോധ്ര സംഭവത്തില്‍ ഹിന്ദുത്വശക്തികളെ സംശയിക്കുന്ന നിരവധി തെളിവുകള്‍ പിന്നീട് വിവിധ അന്വേഷണ കമ്മീഷനുകള്‍ പുറത്തുവിട്ടത് ഓര്‍ക്കുക. പാര്‍ലമെന്റാക്രമണം, അന്‍സര്‍ പ്ലാസ സംഭവം, വിവിധ ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള ആക്രമണ ശ്രമങ്ങള്‍, ആര്‍ എസ് എസ് കേന്ദ്രത്തിനുനേരെ നടന്ന ആക്രമണനീക്കം തുടങ്ങി നിരവധി സംഭവങ്ങളില്‍, ആദ്യഘട്ട പ്രതികരണങ്ങളില്‍ മുസ്‌ലിം ഭീകരവാദികള്‍ക്കെതിരെ അന്വേഷണം തിരിച്ചുവിടാന്‍ വേണ്ടി ഹിന്ദുത്വ ശക്തികള്‍ ശ്രമിച്ചതുകാണാം. പിന്നീട് യഥാര്‍ഥ കള്ളന്‍ കപ്പലില്‍ തെന്നയായിരുന്നുവെന്ന് തെളിയുമ്പോഴേക്കും കാലം കഴിഞ്ഞിരിക്കും. അതിനിടെ നിരന്തരമായ വാര്‍ത്തകളിലും അന്വേഷണ റിപ്പോര്‍ട്ടുകളിലും നിറയെ `മുസ്‌ലിം ഭീകരത'യെക്കുറിച്ചുള്ള ഉദ്വേഗജനകമായ ഡസന്‍ കണക്കിന് സ്റ്റോറികള്‍ മാധ്യമങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ടാകും.
മുംബൈ സ്‌ഫോടനവും മാധ്യമങ്ങളും
കഴിഞ്ഞ ജൂലയ് 11ന് മുംബൈയില്‍ നടന്ന 180 ഓളം പേര്‍ കൊല്ലപ്പെടാനും 700ഓളം പേര്‍ക്ക് പരിക്കേല്‌ക്കാനുമിടയായ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദികള്‍ ആരാണെന്ന് ഇനി നമുക്ക് അറിയണമെന്നു തന്നെയില്ല. പോലീസും മാധ്യമങ്ങളും പൊതുസമൂഹവും പ്രതികള്‍ മുസ്‌ലിം ഭീകരവാദികളാണെന്ന് സംഭവ ദിവസം തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നുവല്ലോ. മഹാരാഷ്‌ട്ര പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും കേവലം ഊഹം മാത്രം വെച്ചാണ് ലശ്‌കറെ ത്വയ്യിബയോ സിമിയോ ആണ് മുംബൈ സ്‌ഫോടനത്തിനു പിന്നിലെന്ന് വിശദീകരിച്ചത്. സംഭവം നടന്നത് മുംബൈയിലും ഉപയോഗിച്ച വസ്‌തു ആര്‍ ഡി എക്‌സുമാണെങ്കില്‍ അതിനു പിന്നില്‍ ലശ്‌കറും പാകിസ്‌താനുമാകാനേ തരമുള്ളൂവെന്ന ലളിത സമവാക്യം എത്ര നിരുത്തരവാദിത്വപരമായാണ് പോലീസ് ഉന്നയിച്ചത്. നമ്മുടെ മാധ്യമങ്ങള്‍ വള്ളിപുള്ളി വിടാതെ പോലീസ് ഭാഷ്യങ്ങള്‍ അച്ചടിച്ചു വിടുകയും ചെയ്‌തു. മുംബൈ സ്‌ഫോടനത്തിനു പിന്നിലെ ശക്തികള്‍ ആരാണെന്നു തെളിയിക്കുന്ന കൃത്യമായ വിവരങ്ങള്‍ ഇനിയും അന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടില്ലെന്നതാണ് വാസ്‌തവം.മുംബൈ സ്‌ഫോടനം നടന്ന ഉടനെ ദേശീയ മാധ്യമങ്ങള്‍ നിറയെ ഭീകരതയ്‌ക്കെതിരിലുള്ള റിപ്പോര്‍ട്ടുകളും ലേഖനങ്ങളും നിറഞ്ഞതായിരുന്നു. അവയില്‍ സംഭവത്തെ അപലപിച്ചുകൊണ്ടുള്ള മുസ്‌ലിം സംഘടനകളുടെയും പണ്ഡിതന്മാരുടെയും പ്രസ്‌താവനകളും കത്തുകളും മറ്റും നിറഞ്ഞിരുന്നു. എന്നാല്‍ സംശയത്തിന്റെ പേരില്‍ മഹാരാഷ്‌ട്രയിലെയും ഹൈദരാബാദിലെ പോലും നിരപരാധികളെ പോലീസ് വേട്ടയാടുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം അവഗണിച്ചുകളഞ്ഞു. പ്രാദേശിക പത്രങ്ങളില്‍, മലയാള പത്രങ്ങള്‍ കുറച്ചെങ്കിലും ഇക്കാര്യത്തില്‍ നീതികാട്ടിയിട്ടുണ്ടെന്നത് വിസ്‌മരിക്കുന്നില്ല.
മുംബൈ സ്‌ഫോടനം പോലുള്ള നിഷ്‌ഠൂരമായ സംഭവങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ ശക്തമായി നടക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, സംശയത്തിന്റെ മുന ഒരു വിഭാഗത്തിനുമാത്രം നേരെ- യാതൊരു അടിസ്ഥാനവുമില്ലാതെ- തിരിച്ചുവയ്‌ക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ചതാണോ? സംഭവത്തില്‍ തങ്ങളുടെ സംസ്ഥാനത്തില്‍ നിന്നുള്ള ആര്‍ക്കും പങ്കില്ലെന്ന് ആന്ധ്രഗവണ്‍മെന്റ് പ്രസ്‌താവിക്കുക പോലും ചെയ്‌തു.ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ മുസ്‌ലിം തീവ്രവാദികളാണെന്നു ധ്വനിപ്പിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളുമാണ് ഇംഗ്ലീഷ് പത്രങ്ങള്‍ നല്‌കിയത്. എന്നാല്‍ പ്രാദേശിക പത്രങ്ങളില്‍, ചില ഉര്‍ദു പത്രങ്ങള്‍ വ്യത്യസ്‌തമായ നിലപാടു സ്വീകരിച്ചു. ബോംബു സ്‌ഫോടനത്തിന്നുത്തരവാദികള്‍ മുസ്‌ലിം ഭീകരവാദികളാണെന്നതിനു തെളിവില്ലെന്നു വിശദമാക്കുന്ന ലേഖനം, രാഷ്‌ട്രീയ സഹാറ (ജൂലയ് 18) പ്രസിദ്ധീകരിച്ചിരുന്നു. ബോംബു സ്‌ഫോടനത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗത്തില്‍, അര്‍ജുന്‍ സിംഗ്, എ ആര്‍ ആന്ദുലേ തുടങ്ങിയ മന്ത്രിമാര്‍ സ്‌ഫോടനത്തിനുത്തരവാദികള്‍ ഹിന്ദുത്വ തീവ്രവാദികള്‍ തന്നെയാവാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആ അഭിപ്രായത്തെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് രാഷ്‌ട്രീയ സഹാറ ലേഖനം. അന്നുതന്നെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലും യാതൊരടിസ്ഥാനവുമില്ലാതെ മുസ്‌ലിംകളെ ഒട്ടാകെ തീവ്രവാദികളാക്കുന്ന മട്ടില്‍ ഭരണാധികാരികളും പോലീസും മാധ്യമങ്ങളും പ്രതികരിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്‌തു. `ഭാരത സുരക്ഷാ യാത്ര'യുമായി എല്‍ കെ അദ്വാനി മഹാരാഷ്‌ട്രയില്‍ പ്രവേശിക്കുന്ന ദിവസം ബോംബു നിര്‍മിക്കുന്നതിനിടെ ചില ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായ വാര്‍ത്ത (ഏപ്രില്‍ 6) ചൂണ്ടിക്കാട്ടിയ പത്രം, പിന്നീട് അതേ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു തന്നെ മുസ്‌ലിംകള്‍ സാധാരണ ധരിക്കുന്ന പത്താന്‍ കോട്ടുകളും തലപ്പാവും കൃത്രിമ താടിയും മറ്റും കണ്ടെടുത്തതും ഓര്‍മപ്പെടുത്തുകയുണ്ടായി. ഇത്രയൊക്കെ കാരണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ബോംബു സ്‌ഫോടനത്തില്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരെ സംശയിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ മുസ്‌ലിംകളെ മാത്രം അറസ്റ്റു ചെയ്‌തു എന്ന ചോദ്യം രാഷ്‌ട്രീയ സഹാറ ഉന്നയിക്കുന്നു. ബോംബെ സ്‌ഫോടനം, ഹിന്ദുതീവ്രവാദികള്‍ തന്നെ മുസ്‌ലിം ഭീകരവാദികളുടെ വേഷം ചമഞ്ഞ് സംഘടിപ്പിച്ചതാവാമെന്ന സാധ്യതയിലേക്കാണ് ആ പത്രം വെളിച്ചം വീശുന്നത്.
താടിയും തലപ്പാവുമണിഞ്ഞവരെ `ഭീകരവാദി'കളായി നോട്ടമിടുന്ന ഭീകരാവസ്ഥ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി ശാഹി ഇമാമിന്റെ പ്രസ്‌താവനയും മുംബൈയില്‍ ഒരു മെഡിക്കല്‍ റപ്പായി പ്രവര്‍ത്തിക്കുന്ന യുവാവിനെ യാതൊരടിസ്ഥാനവുമില്ലാതെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവവുമൊക്കെ ഖൗമി ആവാസ് സാഹിറ, ദ എക്‌സ്‌പ്രസ് (ജൂലയ് 18) തുടങ്ങിയ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നുവെങ്കിലും അത് ദേശീയ മാധ്യമങ്ങള്‍ കണ്ടതായി നടിച്ചില്ല. ചുരുക്കത്തില്‍, തങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചുവെച്ച നിഗമനങ്ങളെ വാര്‍ത്തകളായും വിശകലനങ്ങളായും പടച്ചുവിടുക തന്നെയാണ് മുംബൈ സ്‌ഫോടനത്തെ തുടര്‍ന്നു രാജ്യത്തെ പ്രധാന മാധ്യമങ്ങള്‍ ചെയ്‌തത്.മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധത സംശയരോഗമാണെന്ന് വാദിക്കുന്നവര്‍ ഒന്നുകില്‍ തികഞ്ഞ അജ്ഞരാണ്. അല്ലെങ്കില്‍ വര്‍ഗീയ സവര്‍ണ ഫാസിസത്തിന്റെ കുഴലൂത്തുകാരും.
മുജീബുര്‍റഹ്‌മാന് കിനാലൂര് വര്‍ത്തമാനം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്.
Sunday, July 20, 2008
മുസ്ലിം ഭീകരതയും മാധ്യമങ്ങളൂം
പോസ്റ്റ് ചെയ്‌തത്
Countercurrents
at
8:56 PM
Subscribe to:
Post Comments (Atom)

11 പിന്മൊഴികള്‍:
മുസ്‌ലിം സംഘടനകളെയും പ്രസ്ഥാനങ്ങളെയും `ഫണ്ടമെന്റലിസ്റ്റ്' എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ വി എച്ച് പിയെയോ പ്രവീണ്‍ തൊഗാഡിയയെയോ അങ്ങനെ ഒരിക്കലും വിശേഷിപ്പിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.ഇന്ത്യന്‍ അനുഭവങ്ങള്‍`ഇസ്‌ലാം ഭീകരത' എന്ന മിത്ത് ലോകവ്യാപകമായി നിലനിര്‍ത്തുന്നതില്‍ അമേരിക്കന്‍ കേന്ദ്രിത പാശ്ചാത്യലോബികളും സയണിസ്റ്റുകളുമൊക്കെയാണ് ചരടു വലിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ ആ ഉത്തരവാദിത്വം നിറവേറ്റുന്നത് ഹിന്ദുത്വ ഫാസിസ്റ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്.
For starters, the name "terrorist" is not associated with only muslims in India. The Sikhs in Punjab, the tamils of Srilanka (LTTE), the students movement in Assam, the christians of North east - all are referred as terrorists in India. The West might have its own agenda, but in the case of India, there is not much discrimination when it comes to calling a terrorist a terrorist.
Secondly, right wing hindus were handed over a 'cause-celebre' in the form of the famous Shahbanu case by the late, great, Mr. Clean Rajiv Gandhi. When he so nakedly over turned the supreme court with his brutish majority in parliament, he also gave the cause for right wing hindu consolidation. His was blatant capitulation to the uneducated and unread mullahs for the votes they profess to command. Why did no one bother to think about the 'human rights' of Shahbanu? Right wing Hindu consolidation started well before the Mandal-Masjid era.
Thirdly, the issue of extra-judicial killings in India. Those will continue to happen so long as there is no credible political leadership. Its more an issue of law enforcement. The Police should be given the autonomy to carry out the investigation and if they find it fit, they should be able to question any body irrespective of their religion. After all, none of the investigations in to the countless bomb blasts have reached any conclusion - who ever who have been arrested have been let out.
So in the end, this post looks like its yet another from the selection of pseudo secularists :-)
പ്രിയ കൌണ്ടര്‍കറണ്ട്
തികച്ചും സത്യന്ധമായ നിരീക്ഷണങ്ങള്‍
ഇസ്ലാമോ ഫോബിയ പിടിപെട്ട് ബുഷ് പ്രബൃതികള്‍ പടച്ചു വിടുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയാണ് നമ്മുടെ മാധ്യമങ്ങള്‍. സെന്ശേഷന് ഏറ്റവും നല്ലത് മുസ്ലീങ്ങളെ ഭീകരരാക്കുകയാണ് എന്ന് അവര്‍ മനസ്സിലക്കിയിരുന്നു!
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ, പത്ര പ്രവര്‍ത്തനം ഇന്ന് ഒരു എളുപ്പമുള്ള ജോലിയാവുന്നത് അങ്ങനെയാണ്.ഭീകരന്‍ = മുസ്ലിം.ഈ ഒരു ട്രേഡ് മാര്‍ക്ക് ഇനി മാറാന്‍ പോകുന്നില്ല.ഈ നൂറ്റാണ്ടിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ സംഭാവന !!
നിലപാടുകളും ,പ്രത്യയശാസ്ത്ര പരമായ നയ രുപീകരണവുമെല്ലാം ഒരു കാലത്ത് മാധ്യമ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എങ്കില്‍ ഇന്ന് അത് വെറും ഒരു ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് ആയി മാറിയിരിക്കുന്നു.
ഗുജറാത്തില്‍ കുറെ പാവങ്ങളെ പോലീസ് വെടിവെച്ചിട്ടപ്പോള്‍ പോലീസ് പറഞ്ഞത് അവര്‍ ഭീകരന്മാരായിരുന്നുഎന്നാണ് .എന്നാല്‍ പിന്നീട് അവര്‍ നിരപരാധികള്‍ എന്നറിഞ്ഞപ്പോള്‍ ചെയ്ത് തെറ്റ് തിരുത്താന്‍ മാധ്യമങ്ങള്‍ ഏറിയ പങ്കും തയ്യാറായില്ല.അങ്ങനെ ചെയ്താല്‍ പക്ഷം ചേരല്‍ ആകുമോ എന്ന ഭയമായിരിക്കും ഒരുപക്ഷെ അതിന് പിന്നില്‍.
സെന്‍സേഷന്‍ ഒന്നു മാത്രമായി അധപതിച്ക മാധ്യമങ്ങള്‍ 24 മണിക്കൂറും വാര്‍ത്തകള്‍ മാത്രമായി ചാനലുകള്‍ നടത്തുന്നു അസത്യണ്‍ഗളും അര്‍ദ്ദസത്യങ്ങളും ഉള്‍പ്പെടുത്തി വാര്‍ത്താ വ്യഭിചാരം നടാത്തുന്നു.സ്ഥാപിത താല്പര്യക്കാര്‍ക്കും വേണ്ടി കൂട്ടി ക്കൊടുപ്പ് നടാത്തുകയോ സ്വന്തമായി വ്വാര്‍ത്താ കൂട്ടികൊടുപ്പുകള്‍ നടത്തുകയോ ചെയ്യുനു.
മുസ്ലീം സമുദായത്തേക്കുറിച്ചുണ്ടാകുന്ന ധാരണകൾ തിരുത്താനുദ്ദേശിച്ചു വരുന്ന ഇത്തരം ലേഖനങ്ങൾ നല്ലതു തന്നെയാണ്. പക്ഷേ, ‘ഭീകരവാദത്തിനെതിരായ അഭിപ്രായരൂപീകരണം പൊതുവിൽ സമുദായത്തിനെതിരായ അഭിപ്രായമായി മാറുന്നു‘ എന്ന ഭയത്തിൽനിന്നു മാത്രമാവരുത് ഇത്തരം രചനകൾ പിറക്കുന്നത്. കാര്യകാരണസഹിതം സാഹചര്യങ്ങൾ വിലയിരുത്താനും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും തുറന്നംഗീകരിക്കാനും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും കഴിയണം.
തങ്ങളുടെ ആവശ്യങ്ങൾ സാധിച്ചെടുക്കാനായി - പ്രത്യേകിച്ചു കാരണമോ പ്രകോപനമോ ഒന്നുമില്ലാതെ - നോക്കി നിൽക്കെ ബോംബുസ്ഫോടനങ്ങളും ആക്രമണങ്ങളും മറ്റും സംഘടിപ്പിച്ച് ഭീകരത പരത്തി സമ്മർദ്ദം ചെലുത്തുന്നവരെയെല്ലാം ഭീകരർ എന്നു തന്നെയാണു വിളിക്കാറ്.
‘മലമൂട്ടിൽ മത്തായി‘ കൃത്യമായി പറഞ്ഞതുപോലെ, പഞ്ചാബ് ഭീകരന്മാരും എൽ.ടി.ടി.ഇ. ഭീകരന്മാരും ഒക്കെ മതപരിഗണനകളില്ലാതെ തന്നെ ഭീകരർ എന്നു വിളിക്കപ്പെട്ടിട്ടുള്ളവരാണ്. മുസ്ലീങ്ങളായ തീവ്രവാദികൾ എതിർക്കപ്പെടുന്നത് മൊത്തത്തിൽ മുസ്ലീങ്ങൾ എതിർക്കപ്പെടുന്നതിനു തുല്യമാണ് എന്ന ഒരു മാനസികാവസ്ഥ യഥാർത്ഥത്തിൽ ആരാണു സൃഷ്ടിക്കുന്നത് എന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
>>[മുജീബുർ റഹ്മാൻ കിനാലൂര്] ബോംബെ സ്‌ഫോടനം, ഹിന്ദുതീവ്രവാദികള്‍ തന്നെ മുസ്‌ലിം ഭീകരവാദികളുടെ വേഷം ചമഞ്ഞ് സംഘടിപ്പിച്ചതാവാമെന്ന സാധ്യതയിലേക്കാണ് ആ പത്രം വെളിച്ചം വീശുന്നത്...
ഇത്തരം ചില ആരോപണങ്ങളിലേക്കു ചുരുങ്ങേണ്ടിവരുനു എന്നതാണ് മുസ്ലീം അവസ്ഥയിൽ ഏറ്റവും സഹാനുഭൂതി ജനിപ്പിക്കുന്നത്. വേഷം മാറി സ്ഫോടനം നടത്തുക മുതലായ ഹീനമായ ശ്രമങ്ങളിലൂടെപ്പോലും മുസ്ലീങ്ങളെ പരമാവധി ഉപദ്രവിക്കുക എന്നൊരു മാനസികവൈകല്യവുമായി ജീവിക്കുന്നവരൊന്നുമല്ല ഹിന്ദുത്വ വാദികൾ. അവർക്കു പറയാനുള്ളതു മറ്റു പലതിനേക്കുറിച്ചുമാണ്. ഹിന്ദുത്വം എന്നുകേട്ടാൽ ഉടൻ തന്നെ മുസ്ലീം വിരുദ്ധം എന്നു ധരിക്കുന്നവരേക്കുറിച്ച് സഹതപിക്കാനേ കഴിയൂ. അങ്ങനെയൊക്കെ ധരിച്ചുവശായി മാനസികസമ്മർദ്ദത്തിനടിമപ്പെട്ടു ജീവിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. മുസ്ലിം യുവാക്കളില്‍ അരക്ഷിതബോധം വളര്‍ത്തി നേട്ടം കൊയ്യേണ്ട ചിലര്‍, ഇതെല്ലാം മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ നിരന്തരം ശ്രമിക്കുന്ന മറ്റു ചിലര്‍ - ഇവരൊക്കെയാണ് ഇത്തരമൊരു പീഢിതബോധം മനസ്സിൽ വളർത്തുന്നത്.
സ്ഫോടനം നടത്തിയത് ഹിന്ദുസംഘടനകളാവാമെന്നും മറ്റുമുള്ള ചില “സാധ്യതകളേക്കുറിച്ച് വെളിച്ചം വീശാ“മെന്നല്ലാതെ, സ്ഫോടനങ്ങളിൽ മുസ്ലീം ഭീകരവാദികൾക്കു പങ്കില്ലായിരുന്നു എന്നു പിന്നീടു തെളിയിക്കാനാവാതെ വരുന്നതാണ് മുസ്ലീം സമൂഹം നേരിടുന്ന യഥാർത്ഥവെല്ലുവിളി. അല്ലാതെ മാദ്ധ്യമഭീകരതയെയല്ല അവർ ഭയക്കേണ്ടത്.
ഒരിക്കൽ ഡൽഹി ഇമാം തന്നെ പറഞ്ഞത് സ്ഫോടനം നടത്തിയത് ഹിന്ദുസംഘടനകളാണെന്ന് അദ്ദേഹത്തിന് ആധികാരികമായിത്തന്നെ പറയാൻ പറ്റുമെന്നാണ്. ആധികാരികമായി പറയാൻ പറ്റുന്ന ഒരാൾ പിന്നെ എന്തുകൊണ്ടാണ് തെളിവു നൽകി പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ശ്രമിക്കാത്തത്? ഒരു മതത്തെ പ്രതിനിധീകരിക്കത്തക്ക വലിയ സ്ഥാനത്തിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഒരു പിടിയുമില്ല.(മുസ്ലീങ്ങൾ നൂറ്റാണ്ടുകളോളം ഈ രാജ്യം ഭരിച്ചിരുന്നുവെന്നും ഇനിയുമങ്ങനെയാകട്ടെ എന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. അപ്പോൾ, മുസ്ലീം ഭരണമില്ലാത്തതുകൊണ്ടുമാത്രമാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നത് എന്നു സൂചന!!!)
കോയമ്പത്തൂർസ്ഫോടനക്കേസിൽ ശിക്ഷ അനുഭവിക്കുന്നവർ നിരപരാധികളാണെന്ന് ‘മുസ്ലീം സമൂഹ’ത്തിന് അഭിപ്രായമുണ്ടോ ആവോ? കുറഞ്ഞപക്ഷം ആ സ്ഫോടനമെങ്കിലും നടത്തിയത് മുസ്ലീം സംഘടനകളായിരുന്നുവെന്ന് അവർ അംഗീകരിക്കുമോ എന്തോ? അംഗീകരിക്കുന്നവരുണ്ടെങ്കിൽ അവർ അവശ്യം വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് തഴെക്കൊടുത്തിരിക്കുന്നു. സ്ഫോടനം നടത്തിയത് ‘ഹിന്ദുസംഘടനകളാവാം എന്ന സാദ്ധ്യതയേക്കുറിച്ചു വെളിച്ചം വീശുന്ന‘തിനു പകരം - അങ്ങനെ തന്നെയാണ് എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ചില പഴയകാലരേഖകൾ അവിടെ അവതരിപ്പിച്ചിട്ടുണ്ട്.
ഓര്‍മ്മകളുണ്ടായിരിക്കണം, മദനി സാഹിബ്!
കഴിഞ്ഞ കമന്റിൽ, മറ്റൊരു പോസ്റ്റിന്റെ ലിങ്കു കൊടുത്തത് കൃത്യമായി വന്നിരുന്നോ എന്നിപ്പോൾ സംശയം തോന്നുന്നു. മോഡറേഷനുള്ള കാത്തിരിപ്പിലായതിനാൽ പരിശോധിക്കുവാൻ തരവുമില്ല. ലിങ്ക് ശരിയായി വന്നിരുന്നില്ല എങ്കിൽ മാത്രം ഈ തിരുത്തുകൂടി പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ശരിയായ ലിങ്ക് ഇവിടെ:-
ഓര്‍മ്മകളുണ്ടായിരിക്കണം, മദനി സാഹിബ്!
qw_er_ty
മാധ്യമങ്ങളെ മാത്രം കുറ്റം പറയാനൊക്കുമോ, ലൊകത്തു നടക്കുന്നതു പലതും നമ്മള്‍ നേരിട്ടു കാണുന്നവരല്ലെ.അതിശയോക്തിക്കും മറ്റും കുറച്ചുശതമാനം നീക്കി വച്ചാല്‍പോലും ബാക്കി നമ്മുടെ സാമാന്യബുദ്ധി എന്നൊന്നുണ്ടാവാമല്ലൊ.വളരെ പ്ലാന്ഡ് ആയ ഒരു ലൈനില്‍ ഉള്ള ലേഖനം ആയിരിക്കും ഇതെന്നു തൊന്നിയകാരണം (നിരവധി എണ്ണം നമ്മള്‍ വയിക്കുന്നതല്ലെ )ആദ്യം കയറീയില്ല,പിന്നെ ചില കമന്റുകള്‍ കണ്ടു കയറിയതാണ്.എല്ലാം മുസ്ലീമിങ്ങളും തീവ്രവാദികളാണെന്നു പറയുന്നതു അമേരിക്കക്കരന്‍ മാത്രമാണു. എന്റെ ചില സുഹ്രുത്തുക്കളെ ന്യൂയോര്‍ക്കില്‍ തടഞ്ഞുവച്ച കാര്യം അവര്‍ പറഞ്ഞതു കേട്ടു ആത്മരോഷം കൊള്ളാന്‍ മാത്രമെ സാധിച്ചുള്ളു. പറഞ്ഞു വന്നതതതല്ല
[മുസ്‌ലിം സംഘടനകളെയും പ്രസ്ഥാനങ്ങളെയും `ഫണ്ടമെന്റലിസ്റ്റ്' എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ വി എച്ച് പിയെയോ പ്രവീണ്‍ തൊഗാഡിയയെയോ അങ്ങനെ ഒരിക്കലും വിശേഷിപ്പിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.]
ഇത്തരം പ്രസ്ഥാവനകള്‍ മൊത്തം ലേഖനത്തിന്റെ ലക്ഷ്യം വെളിവാക്കുന്നു.ഉടനീളം ഇതു കാണാന്‍ കഴിയും.
ലഷ്കര്‍, പാകിസ്ഥാന്‍ ഇവര്‍ തമ്മിലുള്ള ബന്ധം മാധ്യമസ്രിഷ്ടിയാണെന്നു വാദിക്കാന്‍ ശ്രമിക്കുന്നുണ്ടൊ?
ഇത്തരത്തിലുള്ള ലേഖനങ്ങളാണു സത്യത്തില്‍ ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുനതു. വസ്തുനിഷ്ടമായ എഴുത്തുകള്‍ ഏവരും അംഗീകരിക്കതന്നെ ചെയ്യും
“ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടേയൊ മിസോകളുടേയോ നാഗന്മാരുടേയോ ഭീകരവാദത്തെ ക്രിസ്ത്യന്‍ ഭീകരവാദമായോ, എല്‍.ടി.ടി.ഇയുടേയും ഉള്‍ഫയുടേയും ഭീകരവാദത്തെ ഹിന്ദു ഭീകരവാദമായോ, ഖാലിസ്ഥാനികളുടേത് സിഖ് ഭീകരവാദമായോ, ഇര്‍ഗുണ്‍, സ്റ്റീന്‍ സംഘങ്ങളുടേത് ജൂത തീവ്രവാദമായോ കരുതാത്ത അവസ്ഥയില്‍ ഇസ്ലാമിക് ഭീകരവാദം എന്ന പദം വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പശ്ചിമേഷ്യയേയും മിഡില്‍ ഈസ്റ്റിനേയും ശിഥിലീകരിക്കുവാനും തങ്ങളുടേതായ പാവ ഭരണകൂടങ്ങളെ അവിടെ പ്രതിഷ്ഠിക്കുവാനും അതു വഴി അവിടങ്ങളിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനും എല്ലാ അടവും പയറ്റുന്ന, വൈദേശികരായ സാമ്രാജ്യത്വശക്തികളും അവരുടെ ഇന്ത്യയിലെ സഹകാരികളും ചേര്‍ന്ന് അഴിച്ചുവിട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രചരണം ആയി മാത്രമേ കരുതാനാകൂ എന്ന പോയിന്റ് ഉന്നയിക്കുകയായിരുന്നു അവര്‍.“
ഡോ.ബദ്രി രെയ്ന ഭീകരവാദത്തിനെതിരായ ഫത്വ എന്ന തന്റെ ലേഖനം വഴി ഉന്നയിച്ച ഈ അഭിപ്രായം ഇവിടെയും പ്രസക്തമാണെന്ന് തോന്നുന്നു. എല്‍.ടി.ടി. ഇ ഒക്കെ ഭീകരന്മാരായി കരുതപ്പെടുന്നുണ്ടെങ്കിലും ഒരു മതത്തിന്റെ പേരില്‍ അറിയപ്പെടുന്നില്ല എന്ന പോയിന്റ് അല്ലേ കൌണ്ടര്‍ കറന്റ്സിന്റെ ലേഖനത്തിലും ഉയര്‍ത്തിയിട്ടുള്ളത്?
മുസ്ലീം മത ഭീകരതയെ വെള്ളപൂശി മാലാഖയാക്കമെന്ന് സ്വപ്നം കാണുന്നതില്‍ കുഴപ്പമൊന്നുമില്ല. രാജവെംബാലയെ ചൂണ്ടിക്കാട്ടി, മൂര്‍ക്കനും അണലിക്കും വിഷമില്ലെന്ന് സ്ഥാപിക്കുന്നത്.സ്ഥാപിത താല്‍പ്പര്യങ്ങളുടെ അജണ്ടയാണ്. ഇസ്ലാമും,ഹിന്ദു-ക്രൈസ്തവ മതങ്ങളും പിശാചിന്റെ സൃഷ്ടി തന്നെയാണ്. അതിന്റെ വിശ്വാസികള്‍ പിശാചിന്റെ അടിമകളും !!!
>> [മൂർത്തി]എല്‍.ടി.ടി. ഇ. ഒക്കെ ഭീകരന്മാരായി കരുതപ്പെടുന്നുണ്ടെങ്കിലും ഒരു മതത്തിന്റെ പേരില്‍ അറിയപ്പെടുന്നില്ല എന്ന പോയിന്റ് ....
അതു തന്നെയാണു ചിന്തിക്കേണ്ട പോയിന്റ്. അവർ മതത്തിനുവേണ്ടിയല്ല പോരാടുന്നതെന്നും മതപരിഗണനകളല്ല അവരെ കൂട്ടിയിണക്കുന്നതെന്നുമുള്ളത് മനസ്സിൽ വച്ചുകൊണ്ടുവേണം അതേപ്പറ്റി ചിന്തിക്കാൻ.
ഈ മുദ്രകുത്തലൊക്കെ ഉണ്ടാകാനിടയാക്കുന്ന യഥാർത്ഥകാരണങ്ങൾ കണ്ടെത്തി പരിഹരിക്കണം. എല്ലാം ഒരു ‘ഇംപീരിയലിസ്റ്റ്-സയണിസ്റ്റ്-ഫാസിസ്റ്റ്‘ കൂട്ടുകെട്ട് മനപ്പൂർവ്വം ചെയ്യുന്ന പണിയാണ് എന്നൊക്കെയുള്ള മുൻവിധിയോടെ സമീപിച്ചാൽ ഒരു പക്ഷേ ഉത്തരം കിട്ടിയെന്നു വരില്ല. മാത്രമല്ല - ഒരു വിഭാഗത്തിനു മാത്രമേ മതമുദ്ര പതിയുന്നുള്ളൂ എന്ന വാദം പൂർണ്ണമായി ശരിയുമല്ല. ഖലിസ്ഥാൻ ഭീകരന്മാർ സിഖ് ഭീകരന്മാർ എന്നും അറിയപ്പെട്ടിരുന്നു. അതിനേക്കാളധികം ശ്രദ്ധിക്കേണ്ടപോയിന്റ് “കശ്മീർ തീവ്രവാദികൾ” എന്ന പ്രയോഗമാണ്. അവരെ മുസ്ലീം തീവ്രവാദികൾ എന്നല്ല വിളിക്കാറ്. പുലികളെ ‘തമിഴ്പുലികൾ’എന്നുമൊക്കെ വിളിക്കാറുമുണ്ട്. സ്വതന്ത്രകശ്മീരിനും അല്ലെങ്കിൽ പാകിസ്ഥാനിൽ ലയിച്ച കശ്മീരിനുമൊക്കെ വേണ്ടി തീവ്രവാദപ്രവർത്തനം നടത്തുന്നവരെ മതമുദ്രചാർത്താതെ മാദ്ധ്യമങ്ങൾ കശ്മീർ തീവ്രവാദികൾ എന്നു വിളിക്കുന്നെങ്കിൽ അതിനർത്ഥമെന്താണ്? തീവ്രവാദത്തിന്റെ പ്രേരണാസ്രോതസ്സ് കശ്മീർ എന്ന ആവശ്യമായതുകൊണ്ടാണ് അങ്ങനെ വരുന്നത്.
യൂറോപ്പിലും അമേരിക്കയിലും മറ്റു പലയിടങ്ങളിലും നടന്നിട്ടുള്ള തീവ്രവാദപ്രവർത്തനങ്ങളുടെ ലക്‌ഷ്യം എന്തായിരുന്നു എന്നു വിശകലനം ചെയ്തു നോക്കേണ്ടതുണ്ട്. ഭീകരാക്രമണങ്ങൾ നടത്തുന്നവരുടെ ആവശ്യം എന്തായിരുന്നു? എന്തിനെതിരെയാണ് - അല്ലെങ്കിൽ എന്തിനുവേണ്ടിയാണ് അവർ പോരാടുന്നത്? അതിന് വ്യക്തമായ ഒരു ഉത്തരമുണ്ടായിരുന്നെങ്കിൽ അവർ ഒരുപക്ഷേ ആ പേരിൽ അറിയപ്പെട്ടേനെ. ഇതേപ്പറ്റി ചിന്തിക്കുന്ന ഒരാൾക്ക് പെട്ടെന്നു കിട്ടുന്ന ഉത്തരം മതത്തിന്റെ പേരിലുള്ള കണക്‌ഷൻ മാത്രമാണ് എന്നതല്ലേ ഇവിടുത്തെ യഥാർത്ഥപ്രശ്നം? നാം ആലോചിച്ചുനോക്കേണ്ടതാണ്. മതത്തിന്റെ പേരിലുള്ള ആ കണക്ഷൻ മുറിച്ചുകളയാനല്ലേ ശ്രമിക്കേണ്ടത്?
മുസ്ലീം പേരുകളുള്ളവർ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നതേപ്പറ്റി ആരും സംശയം പ്രകടിപ്പിക്കുമെന്നു തോന്നുന്നില്ല. അവർക്ക് മതത്തിൽനിന്നു വേറിട്ട് മറ്റെന്തൊക്കെയോ ലൿഷ്യമാണുള്ളത് എന്നു തെളിയിക്കപ്പെട്ടാൽ - അത്തരമൊരു ധാരണ പരന്നാൽ പിന്നെ മുസ്ലീം സമുദായം മുദ്രകുത്തപ്പെടുന്ന പ്രശ്നവും ഒഴിവാകില്ലേ? അതുകൊണ്ട് ഈ പ്രശ്നത്തിൽ ഗൌരവതരമായ ചിന്തയ്ക്കും പ്രവൃത്തിയ്ക്കും തയ്യാറുള്ളവർ ആദ്യം ചെയ്യേണ്ടതിതാണ്. തീവ്രവാദികളുടെ ലൿഷ്യമെന്തെന്നു കണ്ടെത്തുക. ആ ലൿഷ്യത്തെ ഇസ്ലാം മതവുമായി സമ്പൂർണ്ണമായി വിച്ഛേദിച്ചുകൊണ്ട് - അവർ ചെയ്യുന്നതു മതവിരുദ്ധപ്രവർത്തനമാണ് എന്നു വ്യക്തമാക്കിക്കൊണ്ട് ശക്തമായ പ്രചാരണം നടത്തുക. അതിനു സാധിച്ചാൽ, മുദ്രകുത്തൽ എന്ന പ്രശ്നവും പതുക്കെ അലിഞ്ഞലിഞ്ഞ് ഇല്ലാതായിക്കൊള്ളും. അതിനു കഴിയുന്നില്ല എങ്കിൽ, തീവ്രവാദികൾ മതത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രവൃത്തിചെയ്യുന്നത് എന്ന ധാരണ തിരുത്താൻ കഴിയുന്നില്ലെങ്കിൽ - മുദ്രകുത്തലും തിരുത്തുവാൻ ബുദ്ധിമുട്ടായിരിക്കും. ഇംപീരിയലിസ്റ്റ്-സയണിസ്റ്റ്-ഫാസിസ്റ്റ് മുതലായ പദങ്ങളെ പഴിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ല.
പിന്നെ, മാദ്ധ്യമങ്ങൾ മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നു എന്നു നിരന്തരം ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നതും മറ്റൊരു തരത്തിലുള്ള മുസ്ലീം പീഢനമാണെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ അവരുടെ മനസ്സിൽ പീഢിതബോധം വളർത്തേണ്ടതില്ല. മാത്രമല്ല അതിൽ സത്യമില്ല താനും. മുസ്ലീങ്ങളുൾപ്പെട്ട ഒരു പ്രശ്നമുണ്ടാകുമ്പോൾ കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും മാദ്ധ്യമങ്ങൾ മതത്തിന്റെ പേരു മറച്ചു പിടിക്കാറാണു പതിവ്. മൂർത്തിതന്നെ പണ്ട് ഇതേ പോയിന്റ് എന്റെയൊരു പോസ്റ്റിൽ കമന്റായി ഇട്ടിരുന്നു. മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മതത്തിന്റെ പേരു പറഞ്ഞ് ഇസ്ലാമോഫോബിയ വളർത്തുകയാണെന്നൊക്കെപ്പറഞ്ഞ്. അങ്ങനെയല്ല - നേരേമറിച്ചാണു കാര്യങ്ങൾ എന്നു വ്യക്തമാക്കാനായി ഒരു ഉദാഹരണം എടുത്ത് വിശദമായൊരു കേസ്‌സ്റ്റഡി തന്നെ നടത്തിയശേഷം ഞാനൊരു മറുപടിപോസ്റ്റിട്ടിരുന്നു. ആ പോസ്റ്റ് ഇവിടെ തീർച്ചയായും ഒരു തുടർവായനക്കുപകരിക്കും.
ആഗ്രയിലെ തീയും പത്രങ്ങളിലെ പുകയും
.
Terrorists are those who terrorise the peace loving people. USA is a terrorist state, because it has nuclear power to destroy this world 28 times. The first one who used atomic bomb was USA. Hiroshima and Nagasaki caused the death of millions. In Vietnaam, Hondurus and elsewhere we have seen the terrific interference of USA. Afghanistan and Iraq, Korea and Iran...the list is long. I do not hesitate to say that Osama Bin Laden tammed the terrorist USA for a while. Osama should get the Nobel prize for peace. By medias continuous interference truth becomes lies and criminals becomes heroes. The one and only action done against the terrorists is the attack on World Trade Center. Yes it was the centre of terrorism, as Ward Churchil pointed out.
Post a Comment